ബീജിങ് : രാജ്യത്തെ യുവജനങ്ങളെ വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനും അധികാരികള്‍ നിരവധി പ്രോത്സാഹനങ്ങള്‍ പ്രഖ്യാപ്പിച്ചിട്ടും ഫലമുണ്ടായില്ല. ചൈനയില്‍ അവിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വിവാഹിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനനനിരക്കിലും മാറ്റമില്ല.
2024ല്‍ വിവാഹങ്ങള്‍ അഞ്ചിലൊന്നായി കുറഞ്ഞു. ചൈനയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞ വര്‍ഷം വിവാഹത്തിന് രജിസ്റ്റര്‍ ചെയ്തത് 6.1 ദശലക്ഷത്തിലധികം ദമ്പതികളാണെന്ന് സിവില്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജീവിത ചെലവ് കൂടുന്നതും സാമ്പത്തിക വളര്‍ച്ച കുറയുന്നതും കുടുംബങ്ങളോടുള്ള ആളുകളുടെ കാഴ്ചപ്പാടില്‍ വരുന്ന മാറ്റങ്ങളുമാണ് കാരണം. 1980 മുതല്‍ 2016വരെ ചൈനയിലുണ്ടായിരുന്ന ഒറ്റക്കുട്ടി നയവും ജനസംഖ്യയെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ ചൈന നേരിടുന്ന പല പ്രശ്‌നങ്ങളുടേയും ജനസംഖ്യാപരമായ കാരണമായി ഒറ്റക്കുട്ടി നയം പഴി കേള്‍ക്കുന്നുണ്ട്. നിലവില്‍ ഒറ്റക്കുട്ടി നയം മൂന്ന് കുട്ടി എന്ന നിലയിലേക്കാണ് മാറ്റിയിട്ടുള്ളത്.