ഓട്ടവ : രാജ്യതലസ്ഥാനത്ത് 3,000 പേർ ഭവനരഹിതരെന്ന് റിപ്പോർട്ട്. ഒക്ടോബറിലെ പോയിൻ്റ്-ഇൻ-ടൈം സർവേയിലൂടെ സിറ്റി നടത്തിയ കണക്കെടുപ്പിൽ ഓട്ടവയിൽ 2,952 പേർക്കാണ് വീടില്ലെന്ന് കണ്ടെത്തിയത്. മുൻകാല സർവേകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്ക് വളരെ കൂടുതലാണ്. 2021-ൽ 2,612 പേരും 2018-ൽ 1,654 പേരുമായിരുന്നു ഭവനരഹിതർ.

സർവേയിൽ പങ്കെടുത്തവരിൽ 58% പേരും 25 നും 49 നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഡാറ്റ കാണിക്കുന്നു. അതേസമയം, ആദ്യമായി ഭവനരഹിതരാകുന്ന ഒരാളുടെ ശരാശരി പ്രായം 32 വയസ്സാണ്.