മൺട്രിയോൾ : ശനിയാഴ്ച നഗരത്തിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ 47 വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് മൺട്രിയോൾ പൊലീസ്. മെർസിയർ-ഹോചെലാഗ-മൈസോണ്യൂവ് ബറോയിലെ ഡിക്സണിനടുത്തുള്ള നോട്രെ-ഡാം സ്ട്രീറ്റിലെ വ്യാപാര സ്ഥാപനത്തിലാണ് സംഭവം.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സംഭവത്തിൽ 25 വയസ്സുള്ള അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽ നിരവധി ആളുകൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.