ഓട്ടവ:കാനഡയില്‍ നിന്നുള്ള എല്ലാ സ്റ്റീല്‍ അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ് ചുമത്തുന്ന ഉത്തരവില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഫെബ്രുവരി 10 തിങ്കളാഴ്ചയാണ് ട്രംപ് ഈ ഉത്തരവില്‍ ഒപ്പുവെച്ചത്.അമേരിക്കയെ വീണ്ടും സമ്പന്നമാക്കുന്നതിന്റെ തുടക്കമായി ഒഴിവാക്കലോ ഇളവുകളോ ഇല്ലാതെ താരിഫുകള്‍ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. യുഎസിലെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനാണ് താരിഫുകള്‍ ചുമത്തുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം 51-ാമത്തെ സംസ്ഥാനമാകാന്‍ കാനഡയെ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ ഈ തീരുമാനങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡ അമേരിക്കയുടെ ഭാഗമായാല്‍ സ്റ്റീല്‍ അലുമിനിയം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് അമേരിക്കയായിരിക്കും അങ്ങനെ വന്നാല്‍ താരിഫുകള്‍ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിക്കായി പാരിസില്‍ എത്തിയ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പുതിയ താരിഫ് ഭീഷണികളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
എന്നാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ തരിഫ് നടപടിയില്‍ കനേഡിയന്‍ സ്റ്റീല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിച്ചു. 2018ല്‍ കനേഡിയന്‍ സ്റ്റീലിന്മേല്‍ ട്രംപ് താരിഫ് ഏര്‍പ്പെടുത്തിയപ്പോള്‍ കാനഡയിലും യുഎസിയിലും വന്‍ പ്രതിസന്ധിക്ക് കാരണമായിരുന്നു.