കുവൈത്ത് സിറ്റി: ഫെബ്രുവരി ആദ്യ വാരം നടത്തിയ പരിശോധനയിൽ കുവൈത്തിൽ ഗതാഗത നിയമങ്ങൾ വൻ തോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഏകദേശം 43760 നിയമലംഘനങ്ങൾ പിടികൂടി. കൂടാതെ, പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് 48 പേരെ പിടികൂടുകയും ജുവനൈൽ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

പരിശോധനയിൽ 41 കാറുകൾ, 43 മോട്ടർ സൈക്കിളുകൾ എന്നിവ പിടിച്ചെടുത്തു. ഇതോടൊപ്പം, ലഹരി മരുന്ന് കൈവശം വെച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയുകയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. അബോധാവസ്ഥയിൽ രണ്ടുപേരെയും വ്യക്തമായ രേഖകളില്ലാതെ മൂന്ന് വിദേശികളെയും പിടികൂടി. ഈ ഒരാഴ്ച കാലയളവിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് 3089 കേസുകൾ കൈകാര്യം ചെയ്തു. ഇതിൽ 1276 വാഹനാപകടങ്ങളുണ്ടായി.