മൺട്രിയോൾ: കെബക്കിലെ ആമസോൺ വെയർഹൗസുകൾ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് സിഎസ്എൻ. വെയർഹൗസുകൾ അടച്ചുപൂട്ടിയ ആമസോണിന്റെ തീരുമാനം പിൻവലിക്കാനും ജീവനക്കാരെ തിരിച്ചെടുക്കാനും നഷ്ടപരിഹാരം നൽകാനും ഉത്തരവിടണമെന്ന് സിഎസ്‌എന്നും അതിന്റെ ഫെഡറേഷൻ ഡു കൊമേഴ്‌സും ട്രിബ്യൂണൽ അഡ്മിനിസ്ട്രേറ്റീവ് ഡു ട്രാവെയിലിനോട് ആവശ്യപ്പെട്ടു.
ജനുവരി 22-ന്, ആമസോൺ പ്രവിശ്യയിലെ തങ്ങളുടെ ഏഴ് വെയർഹൗസുകളും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2020-ന് മുമ്പുള്ള പ്രവർത്തനങ്ങൾക്ക് സമാനമായി, പ്രാദേശിക ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്ന ഡെലിവറി മോഡലിലേക്ക് മാറാൻ ആമസോൺ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കമ്പനി പറഞ്ഞിരുന്നു. ഈ അടച്ചുപൂട്ടലുകൾ കാരണം ഏകദേശം 4,500 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

കെബക്കിലെ മറ്റ് വെയർഹൗസുകളുടെ യൂണിയൻവൽക്കരണം തടയുക, കൂടാതെ പ്രവിശ്യയിലെ യൂണിയൻ സാന്നിധ്യം ഇല്ലാതാക്കുക തുടങ്ങിയവയാണ് അടച്ചുപൂട്ടലുകളുടെ പ്രധാന ലക്ഷ്യമെന്ന് സിഎസ്എൻ പറയുന്നു. എന്നാൽ പ്രവിശ്യയിലെ സമീപകാല യൂണിയൻവൽക്കരണ നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് പിരിച്ചുവിടലുകളെന്ന വാദങ്ങൾ ആമസോൺ തള്ളി.