ഓട്ടവ: ഓവര്‍ബ്രൂക്കിലുണ്ടായ കത്തിക്കുത്തില്‍ 45 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെ 4:45 ഓടെ പ്രെസ്ലാന്‍ഡ് റോഡിലെ 200 ബ്ലോക്കില്‍ യുവാവിന് കുത്തേറ്റത്. റോബര്‍ട്ട് വൈഡ്‌സ് എന്ന 36 വയസ്സുള്ള യുവാവിനാണ് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു.ജൂഡിത്ത് ബ്രെന്നന്‍ (45)എന്ന സ്ത്രീയാണ് ഇയാളെ കുത്തിയത്. അവര്‍ക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയതായി കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് അറിയിച്ചു. അവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകും. ഈ വര്‍ഷം ഇതുവരെ ഒട്ടാവയില്‍ നടന്ന നാലാമത്തെ കൊലപാതകമാണിത്.

ഈ കേസിനെ കുറിച്ച് മറ്റെന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഓട്ടവ പൊലീസ് സര്‍വീസ് ഹോമിസൈഡ് യൂണിറ്റിനെ 613-236-1222 എക്സ്റ്റന്‍ഷന്‍ 5493 എന്ന നമ്പറില്‍ ബന്ധപ്പെടണം.