മണ്‍ട്രിയോള്‍ : കെബെക്കിലെ കോട്ട്-നോര്‍ഡിലെ ലോംഗ്-റൈവില്‍ രണ്ട് സ്‌നോമൊബൈലുകള്‍(സ്‌നോസ്‌കൂട്ടര്‍) കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഫെഡറേറ്റഡ് ട്രയലിലാണ് അപകടം സംഭവിച്ചത്. മഞ്ഞുമൂടികിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാനാകാത്തതിനാല്‍, രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം നേരിട്ടിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസസ് ടീം സ്‌നോമൊബൈല്‍ വഴിയാണ് അവിടെയെത്തിയതെന്ന് സുറെറ്റെ ഡു കെബെക്ക് (എസ്‌ക്യു) വക്താവ് കാമില്‍ സാവോയി അറിയിച്ചു.

അപകടത്തില്‍ അമ്പതും ആറുപത്തിയാറും വയസ്സുള്ള രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. എസ്‌ക്യു അന്വേഷണം തുടരുകയാണ്.