പെന്‍സില്‍വേനിയ : സെന്‍ട്രല്‍ പെന്‍സില്‍വേനിയയിലെ ആശുപത്രിയില്‍ ശനിയാഴ്ച നടന്ന വെടിവയ്പ്പില്‍ അക്രമി കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ രോഗികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയ യുപിഎംസി മെമ്മോറിയല്‍ ആശുപത്രി അധികൃതരാണ് അക്രമി കൊല്ലപ്പെട്ട വിവരം പുറത്ത് വിട്ടത്. എന്നാല്‍ അപകടത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിയമപാലകര്‍ സ്ഥലത്തുണ്ടെന്നും കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെന്നും യുപിഎംസിയുടെ പബ്ലിക് റിലേഷന്‍സ് വൈസ് പ്രസിഡന്റ് സൂസന്‍ മാന്‍കോ ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ശനിയാഴ്ച ജോലിയില്‍ പ്രവേശിക്കാനുള്ള ജീവനക്കാരോട് വീട്ടില്‍ തന്നെ തുടരാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. സ്ഥലത്തെത്തുന്ന രോഗികള്‍ ആശുപത്രിക്ക് എതിര്‍വശത്തുള്ള ഒഎസ്എസ് കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും മാന്‍കോ നിര്‍ദേശിച്ചു.