ഓട്ടവ: ഇ കോളി ബാക്ടിരീയ അടങ്ങിയതായി കണ്ടെത്തിയ ജീന്‍ പെറിന്‍ ബ്രാന്‍ഡ് ചീസുകള്‍ തിരിച്ചുവിളിച്ച് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി . ആല്‍ബര്‍ട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, കെബക്ക്, എന്നീ പ്രവിശ്യകളില്‍ ജൂണ്‍ 3, മുതല്‍ ഒക്ടോബര്‍ 3 വരെ വിറ്റഴിച്ച ജീന്‍ പെറിന്‍ ബ്രാന്‍ഡായ മോര്‍ബി ഡി സ്സി, റാക്ലെറ്റ് ഡി സ്സി എന്നീ ചീസുകളാണ് തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നത്.

തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്നും അവ കൈവശമുണ്ടെങ്കില്‍ കളയുകയോ, വാങ്ങിയ കടയില്‍ തിരികെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് ഉപഭോക്താക്കളോട് ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി നിര്‍ദ്ദേശിച്ചു.
ഇ.കോളി ബാക്ടീരിയ അടങ്ങിയ ഭക്ഷണം കേടാവുകയോ മണക്കുകയോ ചെയ്യില്ലെന്നും പക്ഷെ അത് കഴിക്കുന്നതിലൂടെ മാരകമായ അസുഖങ്ങള്‍ ഉണ്ടാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഓക്കാനം, ഛര്‍ദ്ദി, നേരിയതോ കഠിനമായതോ ആയ വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് ഇ കോളി ബാധയുടെ രോഗ ലക്ഷണങ്ങള്‍.