ടൊറന്റോ: നോർത്ത് യോർക്കിൽ വാഹനമിടിച്ച് നിർത്താതെ പോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ടൊറന്റോ പൊലീസ്. വിൽസൺ അവന്യൂ ആൻഡ് വിൽസൺ ഹൈറ്റ്സ് ബൊളിവാർഡിനും സമീപം ശനിയാഴ്ച രാത്രി 9 മണിയോടെ സംഭവം. വാഹനമിടിച്ചയാളെ ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമിത വേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നെന്നും തുടർന്ന് സംഭവസ്ഥലത്ത് നിന്ന് വാഹനം നിർത്താതെ പോയെന്നു പൊലീസ് പറഞ്ഞു.

അതേസമയം പ്രതി ഇപ്പോഴും ഒളിവിലാണെന്നും വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.