ടൊറൻ്റോ: സ്കാർബ്റോയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. മെഡോവാലെ റോഡിന്റെ വെസ്റ്റ് ഹൈവേ 401 വെസ്റ്റ്ബൗണ്ട് ലൈനിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപെട്ട കാർ നിർത്തിയിട്ടിരുന്ന MTO ബ്ലോക്കർ ട്രക്കുകളിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടസമയത്ത് നിർത്തിയിട്ട MTO ട്രക്കുകളിൽ ആളുകൾ ഇല്ലായിരുന്നു. സംഭവത്തിൽ മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അന്വേഷണം ആരംഭിച്ചു.