ടൊറന്റോ: വാട്ടര്‍ലൂ മാളിലെ ജൂല്‍റിയില്‍നടന്ന മോഷണശ്രമത്തെ തുടര്‍ന്ന് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.ഗ്രേറ്റര്‍ ടൊറന്റോ നിവാസികളായ കൗമാരക്കാരാണ് അറസ്റ്റിലായത്. ടൊറന്റോസ്വദേശിയായ 18 വയസ്സുകാരന്‍, ബ്രാംപ്ടണ്‍ സ്വദേശിയായ 17 വയസ്സുകാരന്‍, മിസ്സിസാഗ സ്വദേശിയായ 16 വയസ്സുകാരന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 22 ന് വൈകുന്നേരം 6 മണിക്ക് മുഖം മറച്ച് ഡഫല്‍ ബാഗുകളുമായി നാല് പേര്‍ കൊണസ്റ്റോഗ മാളില്‍ പ്രവേശിച്ചതായി പോലീസ് പറയുന്നു.മുഖം മൂടി ധരിച്ചെത്തിയ ഇവരെ ജൂല്‍റിയുടെ സെക്യുരിറ്റി ജീവനക്കാരന്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. മൂന്നുപേരെ രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ പൊലിസ് കീഴടക്കി. ഒരാള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപെട്ടെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
പിടിയിലായവരില്‍ നിന്ന് മൂന്ന് ഹോക്കി ബാഗുകള്‍, രണ്ട് ചുറ്റികകള്‍, രണ്ട് ക്രോബാറുകള്‍ എന്നിവ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇവര്‍ക്കെതിരെ കവര്‍ച്ച ശ്രമം, ആയുധം കൈവശം വയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ മൂന്ന് പേരും കസ്റ്റഡിയില്‍ തുടരും