വൻകൂവർ : വൻകൂവറിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർക്ക് ഗുരുതര പരുക്ക്. നെൽസൺ സ്ട്രീറ്റിലെ 1100 ബ്ലോക്കിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 മണിയോടെ തീപിടുത്തമുണ്ടായത്. 45 അഗ്നിശമന സേനാംഗങ്ങളുടെയും 15 ഉപകരണങ്ങളുടെയും സഹായത്തോടെയാണ് തീ അണക്കനായത്. തീപിടുത്തത്തിൽ ഉയരുന്ന പുക മൂലം നിരവധിപേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി വൻകൂവർ ഫയർ സർവീസസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി. ആളുകളെ കെട്ടിടത്തിൽ നിന്നും മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
