മിസ്സിസാഗ : അനധികൃതമായി കഞ്ചാവ് കൃഷി ചെയ്ത രണ്ട് മിസ്സിസാഗ സ്വദേശികളെ അറസ്റ്റ് ചെയ്തു. വിപണിയില്‍ 20 ലക്ഷം ഡോളര്‍ വിലമതിക്കുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കേസില്‍ മിസ്സിസാഗ സ്വദേശികളായ 58 വയസ്സുള്ള മധ്യവയസ്‌കനും 35 വയസ്സുള്ള യുവാവുമാണ് അറസ്റ്റിലായത്. നയാഗ്ര മേഖലയില്‍ നാലായിരത്തിലധികം അനധികൃത കഞ്ചാവ് ചെടികളും ഉണക്കി സംസ്‌കരിച്ച 15 കിലോഗ്രാമില്‍ കൂടുതല്‍ കഞ്ചാവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഫെബ്രുവരി 26-ന് വെയ്ന്‍ഫ്ലീറ്റിലെ ഹൈവേ 3യുടെ സമീപമാണ് കഞ്ചാവ് കൃഷി നടത്തിയിരുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് കാനഡ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ വിതരണത്തിനായി മയക്കുമരുന്ന് കൈവശം വച്ചതുള്‍പ്പെടെയുള്ള് കുറ്റങ്ങള്‍ ചുമത്തി. അന്വേഷണംതുടരുന്നു.