ഓഷവ : ബുധനാഴ്ച രാവിലെ ഓഷവയില്‍ വീടിന് തീപിടിച്ച് യുവതിയും ഒന്‍പത് വയസ്സുള്ള മകളും മരിച്ചു. പരുക്കേറ്റ ഒരു മകള്‍ ചികിത്സയിലാണ്. കിങ് സ്ട്രീറ്റ് വെസ്റ്റിനും സെന്റര്‍ സ്ട്രീറ്റ് സൗത്തിനും സമീപമുള്ള മക്ഗ്രിഗര്‍ സ്ട്രീറ്റിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.

ഇവരെ കൂടാതെ വീട്ടിലുണ്ടായിരുന്ന മറ്റൊരാളെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. അന്വേഷണംപുരോഗമിക്കുന്നു