വാഷിങ്ടണ്‍: അമേരിക്കന്‍ ഇറക്കുമതികള്‍ക്ക് പകരം തീരുവ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ യൂണിയനും കാനഡയ്ക്കും മുന്നറിയിപ്പുമായി ട്രംപ്. പ്രതികാര താരിഫുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ താരിഫ് ചുമത്തി ആഗോള വ്യാപാര യുദ്ധം കടുപ്പിക്കുമെന്ന് ട്രംപ്.
അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രതികാര താരിഫുകള്‍ക്ക് കൂടുതല്‍ താരിഫ് നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.’അവര്‍ എന്ത് ഈടാക്കിയാലും ഞങ്ങള്‍ അവരില്‍ നിന്നും അത് ഈടാക്കും,’ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനുമുള്ള പ്രത്യേക തീരുവ ഏപ്രില്‍ 2 മുതലാണു യുഎസ് നടപ്പാക്കുക.

സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് ട്രംപിന്റെ 25% തീരുവ പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് യൂറോപ്യന്‍ യൂണിയനും കാനഡയും പ്രതികാര താരിഫ് പ്രഖ്യാപിച്ചത്. സ്റ്റീല്‍, കമ്പ്യൂട്ടറുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ 29.8 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ കാനഡ സമാനമായ താരിഫ് പ്രഖ്യാപിച്ചു.
യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 2800 കോടി ഡോളര്‍ മൂല്യം വരുന്ന ഉല്‍പന്നങ്ങള്‍ക്കു പകരം തീരുവ ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയനും പറഞ്ഞു. ഏപ്രില്‍ ഒന്നിന് യുഎസിനുള്ള തീരുവയിളവ് പിന്‍വലിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.