വൻകൂവർ: വിസ്‌ലറിന് സമീപം നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്ക്. സീ ടു സ്കൈ ഹൈവേ 99 ൽ കാലഗൻ വാലി, ബ്രൂ ക്രീക്ക് റോഡുകൾക്ക് ഇടയിലാണ് വാഹനാപകടം. സംഭവത്തെത്തുടർന്ന് ബുധനാഴ്ച സീ ടു സ്കൈ ഹൈവേ 99 വരെയുള്ള ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

നിലവിലെ കാലാവസ്ഥ കാരണം റോഡുകൾ കൂടുതൽ മോശമാകുകയാണെന്നും ഹൈവേ 99 അടച്ചിട്ടിരിക്കുന്നതിനാൽ ജനങ്ങൾ ഇതുവഴി യാത്ര ചെയ്യരുതെന്നും കമ്മീഷണർ കത്രീന ബോഹ്മർ നിർദ്ദേശിച്ചു. എന്നാൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് എല്ലാ റോഡുകളും വീണ്ടും തുറന്നു.