ടൊറന്റോ: പീൽ മേഖലയിലെ നിരവധി കവർച്ചകളുമായി ബന്ധപ്പെട്ട് ഗ്രേറ്റർ ടൊറന്റോയിൽ നിന്നുള്ള മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്‌തു . ഫെബ്രുവരി 13 നും മാർച്ച് 10 നും ഇടയിൽ 9 റീട്ടെയിൽ സ്ഥാപനങ്ങളിൽ കവർച്ച നടന്നു. അതിൽ 6 എണ്ണം ബ്രാംപ്ടണിലും 3 എണ്ണം മിസ്സിസാഗയിലുമാണ്. കവർച്ചകളിൽ നിരവധി പ്രതികൾ ഉൾപ്പെട്ടതായി പീൽ പൊലീസ് പറയുന്നു.

അതേസമയം ഓരോ കവർച്ചയിലും പ്രതികൾ തോക്കുകൾ കൈവശം വച്ചിരുന്നുവെന്നും പണം ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ടൊറന്റോ സ്വദേശികളായ രണ്ട് കൗമാരക്കാരെയും എയ്ജാക്‌സിൽ നിന്നുള്ള കൗമാരക്കാരെനെയുമാണ് നിരവധി കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്‌തത്. കേസിൽ അന്വേഷണം തുടരുന്നു.