നോവസ്കോഷ: നഗരത്തിൽ ഇന്ധന വിലയിൽ നേരിയ ഇടിവ്. പെട്രോൾ വിലയിൽ 1.8 സെന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പെട്രോൾ വില 155.3 സെന്റായി കുറഞ്ഞതായി നോവസ്കോഷ യൂട്ടിലിറ്റീസ് ആൻഡ് റിവ്യൂ ബോർഡ് (NSUARB) അറിയിച്ചു.

അതേസമയം, ഡീസൽ വില 5.9 സെന്റ് കുറഞ്ഞ് 179.1 ആയി. ഇന്ന് രാവിലെയാണ് പ്രവിശ്യാ റെഗുലേറ്ററുടെ പ്രതിവാര ക്രമീകരണത്തിന്റെ ഭാഗമായി ഇന്ധന വിലയിൽ ഇടിവുണ്ടായത്.