ലാ മാൽബായ് : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ സാമ്പത്തിക ഭീഷണികൾക്കിടെ കാനഡയ്ക്ക് ശക്തമായ പിന്തുണയുമായി ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക്. “ഞങ്ങളുടെ കനേഡിയൻ സുഹൃത്തുക്കൾക്ക്: നിങ്ങളുടെ രാജ്യം ഒരുമിച്ച് നിൽക്കുന്നു. കാനഡയുടെ ഐക്യം ഞങ്ങൾക്ക് പ്രചോദനം നൽകുന്നു,” അന്നലീന ബെയർബോക്ക് വെള്ളിയാഴ്ച പറഞ്ഞു. കെബക്കിൽ നടന്ന ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

നമ്മൾ യൂറോപ്യന്മാരും, നമ്മൾ ജർമ്മൻകാരും, കാനഡയും പങ്കാളികൾ മാത്രമല്ല; നമ്മൾ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തുക്കൾ എപ്പോഴും പരസ്പരം പിന്തുണയ്ക്കുകയും നിലകൊള്ളുകയും ചെയ്യും” അന്നലീന വ്യക്തമാക്കി. അതേസമയം യുഎസിന്‍റെ ഭീഷണി കാനഡക്കാർ എത്രത്തോളം ഗൗരവമായി എടുക്കുന്നുവെന്ന് ജി 7 സഹപ്രവർത്തകർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി മെലനി ജോളി പറഞ്ഞു