ഓട്ടവ: ഉപഭോക്തൃ കാർബൺ വില നിർത്തലാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ന് ഉച്ചകഴിഞ്ഞ് മാർക്ക് കാർണിയുടെ ആദ്യ കാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉപഭോക്തൃ കാർബൺ വില ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനുള്ള ഓർഡർ-ഇൻ-കൗൺസിൽ അദ്ദേഹം ഒപ്പുവച്ചു. കാർബൺ വിലയിൽ റിബേറ്റ് ലഭിക്കുന്ന ആളുകൾക്ക് അടുത്ത ഏപ്രിലിൽ അവസാന പേയ്‌മെന്റ് ലഭിക്കുമെന്ന് മാർക്ക് കാർണി അറിയിച്ചു.

ലിബറൽ നേതൃത്വ മത്സരത്തിനിടെ ഉപഭോക്തൃ വില അവസാനിപ്പിക്കുമെന്ന് കാർണി വാഗ്ദാനം ചെയ്തിരുന്നു. അതേസമയം രണ്ട് വർഷത്തിലേറെയായി ലിബറലുകൾക്കെതിരായ കൺസേർവേറ്റിവുകളുടെ വിമർശനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ഉപഭോക്തൃ കാർബൺ വില.