വൻകൂവർ: നഗരത്തിലെ മാർപോൾ ഏരിയയിലെ നിശാക്ലബ്ബിൽ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. സൗത്ത് വെസ്റ്റ് മറൈൻ ആൻഡ് ഹഡ്‌സൺ സ്ട്രീറ്റിന് സമീപമുള്ള ഗാലറി നൈറ്റ്ക്ലബിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി 2023 ഡിസംബറിൽ പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് പതിനഞ്ച് മാസത്തെ അന്വേഷണത്തിനൊടുവിലാണ് നിശാക്ലബിലെ ജീവനക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു.

പ്രതികൾക്കെതിരെ ആയുധം കൈവശം വയ്ക്കൽ, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തി.