ടൊറൻ്റോ: സെന്റ് പാട്രിക്സ് ദിന പരേഡിനോടനുബന്ധിച്ച് ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരത്തിലെ നിരവധി റോഡുകൾ അടയ്ക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് ടിടിസി അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ബ്ലോർ സ്ട്രീറ്റ് വെസ്റ്റ് ആൻഡ് സെന്റ് ജോർജ് സ്ട്രീറ്റിൽ നിന്ന് ആരംഭിക്കുന്ന പരേഡ് ബ്ലോറിലൂടെ നീങ്ങി സൗത്ത് യങ് സ്ട്രീറ്റിലേക്ക് തിരിഞ്ഞ് ഡണ്ടാസ് സ്ട്രീറ്റിലേക്കും സാൻകോഫ സ്ക്വയറിലേക്ക് എത്തും.

ഹ്യൂറോൺ സ്ട്രീറ്റ് മുതൽ യങ് സ്ട്രീറ്റ് വരെയുള്ള ബ്ലോർ സ്ട്രീറ്റിലും, ബ്ലോർ സ്ട്രീറ്റ് മുതൽ അഡലെയ്ഡ് സ്ട്രീറ്റ് വരെയുള്ള യങ് സ്ട്രീറ്റിലും രാവിലെ 11:45 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ റോഡുകൾ പൂർണ്ണമായും അടച്ചിടും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1:30 വരെ നിരവധി സെക്കൻഡറി റോഡുകൾ ഭാഗികമായി അടച്ചിടുകയും ചെയ്യും. ടിടിസി റൂട്ടുകളായ 13 അവന്യൂ റോഡ്, 19 ബേ, 94 വെല്ലസ്ലി, 97 യങ് എന്നിവിടങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെ വാഹനങ്ങൾ വഴിതിരിച്ചുവിടും.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ലൈൻ 1 യങ്-യൂണിവേഴ്സിറ്റി, ലൈൻ 2 ബ്ലോർ-ഡാൻഫോർത്തിൽ അധിക ട്രെയിൻ സർവീസുകളും 505 ഡണ്ടാസ്, 506 കാൾട്ടൺ റൂട്ടുകളിൽ അധിക സ്ട്രീറ്റ്കാറുകളും ഏർപ്പെടുത്തുമെന്ന് ടിടിസി അറിയിച്ചു.