കീവ്: യുക്രെയ്ന്‍ സേനയിലേയ്ക്ക് കൂടുതല്‍ സൈനികരെ ഉള്‍പ്പെടുത്താനുള്ള ശ്രമവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള പൗരന്മാരെ ലക്ഷ്യമിട്ടുള്ള റിക്രൂട്ട്‌മെന്റ് വിപുലീകരിക്കാന്‍ സൈനിക നേതൃത്വം അംഗീകാരം നല്‍കിയതായി സെലെന്‍സ്‌കി പ്രഖ്യാപിച്ചു. 24 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത നിയമനം ബാധകമാണെങ്കിലും, നിരവധി പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്ത് യുവാക്കളെ സന്നദ്ധസേവനത്തിന് പ്രോത്സാഹിപ്പിക്കാനാണ് സെലെന്‍സ്‌കി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം താന്‍ സൈനിക ക്യാമ്പ് സന്ദര്‍ശിച്ചെന്നും, പ്രത്യേക ബ്രിഗേഡുകളില്‍ നിരവധി ഒഴിവുകളുണ്ടെന്നും സെലെന്‍സ്‌കി ചൂണ്ടിക്കാണിക്കുന്നു. ഇതിനായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു. നിരവധി യൂണിറ്റുകള്‍ക്ക് കൂടുതല്‍ സൈനികരെ ആവശ്യമായി വരുന്നതിനാല്‍ കൂടുതല്‍ യുവാക്കളെ സായുധ സേനയില്‍ ഉള്‍പ്പെടുത്തണമെന്ന് സെലന്‍സ്‌കി പറഞ്ഞു.

ഫെബ്രുവരിയില്‍ ആരംഭിച്ച ഒരു റിക്രൂട്ട്‌മെന്റ് കാമ്പെയ്‌നിന് കീഴില്‍, യുവാക്കള്‍ക്ക് ഒരു വര്‍ഷത്തെ സൈനിക സേവനത്തിന് 1 ദശലക്ഷം ഹ്രിവ്‌നിയ (24,000 ഡോളര്‍) വാഗ്ദാനം ചെയ്യുന്നു, കൂടാതെ സൗജന്യ ദന്ത പരിചരണവും കരാര്‍ നിറവേറ്റിയ ശേഷം യുക്രെയ്ന്‍ വിടാനുള്ള അവസരവുമുണ്ട്. എന്നാല്‍, സെലെന്‍സ്‌കിയുടെ യുദ്ധമുഖത്തെ വാഗ്ദാനങ്ങള്‍ക്കെതിരെ വിമര്‍ശകര്‍ രംഗത്ത് വന്നു. ഇത് 15,625 ചീസ്ബര്‍ഗറുകള്‍ അല്ലെങ്കില്‍ 185 വര്‍ഷത്തെ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് തുല്യമാണെന്നും, റിക്രൂട്ട് ചെയ്യുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശകര്‍ പരസ്യ കാമ്പെയ്‌നെ അപലപിച്ചു.
റഷ്യയുമായുള്ള സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക ശ്രമിക്കുന്നതിനിടെയാണ്, സെലെന്‍സ്‌കി സൈന്യത്തിനായുള്ള പുതിയ റിക്രൂട്ട്മെന്റിന് ലക്ഷ്യമിട്ടിരിക്കുന്നത്. ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ അമേരിക്ക ഇരു പക്ഷത്തെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.