ഡെസ് മോയിൻസ്: കോക്ക്പിറ്റിൽ നിന്ന് പുകയുടെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ കാനഡ വിമാനം ഡെസ് മോയിൻസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ലാസ് വേഗസിൽ നിന്ന് ടൊറന്റോയിലേക്കുള്ള വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.

നൂറ്റി എഴുപത്തി ആറ് യാത്രക്കാരുമായി പുറപ്പെട്ട എയർ കാനഡ റൂഷ് ഫ്ലൈറ്റ് 1702 അയോവയിലെ ഡെസ് മോയിൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി ലാൻഡിങ് നടത്തിയതായി എയർലൈൻ പ്രസ്താവനയിൽ പറയുന്നു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും ഉടൻ തന്നെ അടിയന്തര സംഘങ്ങൾ എത്തി കോക്ക്പിറ്റ് പരിശോധിച്ചതായും എയർ കാനഡ അറിയിച്ചു.