വാഷിങ്ടൺ: ഭീകരവാദത്തെ പ്രതിരോധിക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസൺ. ഇന്ത്യയുടെ ഭീകരതക്കെതിരായ പോരാട്ടത്തിന് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. യുഎസ് ഇന്ത്യക്ക് വിഭവങ്ങളും ഊർജവും നൽകി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഇതെല്ലാം ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണ്. തീവ്രവാദം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് യുഎസിന് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പാകിസ്ഥാനമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ സിവിൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളോട് മോക് ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരുന്നു. ആക്രമണം ഉണ്ടായാൽ നേരിടേണ്ട ഒരുക്കങ്ങളിൽ പരിശീലനം നൽകുന്നതിന്‍റെ ഭാഗമായാണ് മോക് ഡ്രിൽ നടത്താൻ നിർദേശം നൽകിയത്.