ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ഗയാന പ്രസിഡന്റ് ഇര്ഫാന് അലി. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഇന്ത്യന്‍ ജനതയ്ക്കൊപ്പം നിലകൊണ്ട് ഗയാന. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് ഗയാനയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ അമിത് തെലാങ് വ്യക്തമാക്കി. ഭീകരതയെ ശക്തമായി നേരിടണമെന്നും വ്യക്തമാക്കി.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയസമ്മത പ്രകാരമാണ് വെടിനിര്‍ത്തലിലേക്ക് എത്തിച്ചേര്‍ന്നതെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേരാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന് ഇന്ത്യയെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്ന്നതിനു പിന്നാലെ അതിനു വഴിവച്ചത് തന്റെ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.