ലണ്ടൻ: ലണ്ടനിൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. മെയ് മാസത്തിൽ ഈ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് അര ശതമാനം വർധിച്ച് 6.9 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടെ പ്രാദേശികമായി ഏകദേശം 1,700 തൊഴിലുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.

ദേശീയ തലത്തിൽ തുടർച്ചയായ മൂന്ന് മാസവും തൊഴിലില്ലായ്മ നിരക്ക് വർധിച്ചു. മെയ് മാസത്തിൽ ഇത് ഏഴ് ശതമാനത്തിലെത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിൽ 16 ലക്ഷം ആളുകളാണ് തൊഴിൽരഹിതരായിട്ടുള്ളതെന്ന് കണക്കുകൾ പറയുന്നു.