ഹാമിള്ട്ടണ്: കാലിഡോണിയയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ കപില്‍ രഞ്ജി തമ്പാന്. സംഗീതജ്ഞനും സൗണ്ട് എന്‍ജിനീയറുമായ ഇദ്ദേഹം ഹാമില്‍ട്ടണിലാണ് താമസം. ബഹ്റൈനില്‍ നിന്ന് സെപ്റ്റംബറിലാണ് കപില്‍ കാനഡയിലേക്ക് കുടിയേറിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാലിഡോണിയയിലെ ഹൈവേ 6 ന് സമീപമുള്ള ആര്‍ഗൈല്‍ സ്ട്രീറ്റ് സൗത്തില്‍ അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കപിലിനെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. കാറിലെ സഹയാത്രികനെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതെസമയം അപകടത്തില്‍ ഉള്‍പ്പെട്ട എസ്യുവിയുടെ ഡ്രൈവറെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് റീജിയന് ഒപിപി ട്രാഫിക് ഇന്‍സിഡന്റ് മാനേജ്മെന്റ് എന്‍ഫോഴ്സ്മെന്റ് ടീം ആണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.