ഓട്ടവ : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന മിസൈൽ, ഡ്രോൺ ബോംബാക്രമണത്തിന് തൊട്ടുപിന്നാലെ റഷ്യയ്ക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ച് കാനഡ. നിരവധി റഷ്യൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇരുന്നൂറിലധികം “ഷാഡോ ഫ്ലീറ്റ്” കപ്പലുകൾക്കുമെതിരെയാണ് പുതിയ ഉപരോധമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.

ആൽബർട്ടയിലെ കാനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാനഡ യുക്രെയ്നിന് കൂടുതൽ സൈനിക സഹായവും നൽകുമെന്ന് മാർക്ക് കാർണി പ്രഖ്യാപിച്ചിരുന്നു.