ശുഭാന്‍ഷു ശുക്ലയുടെ ബഹിരാകാശ യാത്ര നീളുന്നു. ജൂണ്‍ 19ന് ദൗത്യം നടക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദൗത്യം ഈ മാസം 22 ലേക്ക് മാറ്റി. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യക്കാരനായ ശുഭാന്‍ഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്.
ആക്സിയം 4 ദൗത്യം ആദ്യം മെയ് 29ന് രാത്രി പത്തരയ്ക്കായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്നം കാരണം വിക്ഷേപണം മാറ്റി. ഒടുവില്‍ ജൂണ്‍ 19ന് തിരിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ വീണ്ടും വിക്ഷേപണം മാറ്റിവെച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങള്‍. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെ തന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാ വാഹനം.