ടൊറന്റോ : മിസ്സിസാഗയില്‍ വാഹനമോടിക്കവേ ഉറങ്ങിപ്പോയ യുവതി കുളത്തില്‍ വീണതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ്. മിസ്സിസാഗ ഹൈവേ 401/407 ഏരിയയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നിസാര പരുക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അശ്രദ്ധമായി വാഹനമോടിച്ചതിന് ഇരുപതു വയസ്സുള്ള യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനം കുളത്തില്‍ നിന്നും നീക്കിയതായും പൊലീസ് അറിയിച്ചു.