തിരുവനന്തപുരം: രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാന്‍ കവിയാത്തതിനാല്‍ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബി ഉടന്‍ മെയ്‌ന്റെനന്‍സ് ഹാങ്കറിലേക്ക് മാറ്റും. വിമാനത്തിന്റെ റിസര്‍വ് പൈലറ്റ് തിരികെ പോയി. ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി.
എയര്‍ ഇന്ത്യയുടെ ഹാങ്കറിലേക്ക് വിമാനം മാറ്റുന്നത്. നേരത്തെ ഹാങ്കറിലേക്ക് മാറ്റണം എന്ന നിര്‍ദേശം ഇംഗ്ലണ്ട് തള്ളിയിരുന്നു. എഫ് 35-ബി പരിശോധിക്കാനായി ഇംഗ്ലണ്ടില്‍ നിന്നുള്ള വിദഗ്ദ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് ബ്രിട്ടന്‍ വിശദമാക്കുന്നത്. വിമാനം നിര്‍മിച്ച ലോക്ക് ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എഞ്ചിനീയര്‍മാരും ടീമില്‍ ഉണ്ട് ഇവര്‍ എത്തുന്നതോടെ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ.

അമേരിക്കന്‍ നിര്‍മിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്. സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് ഹാംഗര്‍ സ്ഥലം അനുവദിക്കാനുള്ള എയര്‍ ഇന്ത്യയുടെ വാഗ്ദാനം റോയല്‍ നേവി നേരത്തെ നിരസിച്ചതെന്നാണ് നേരത്തെ പേരുവെളിപ്പെടുത്താത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.
എഫ്-35 പോലെ അഞ്ചാം തലമുറയില്‍പ്പെട്ട വിലയേറിയ യുദ്ധവിമാനം ഇത്തരത്തില്‍ നിലത്തിറക്കുന്നത് അസാധാരണമായ സംഭവമാണ്. F-35B വേരിയന്റ് ഹ്രസ്വ ടേക്ക്-ഓഫിനും ലംബ ലാന്‍ഡിംഗിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍, കാറ്റപ്പള്‍ട്ട് സംവിധാനങ്ങളില്ലാതെ വിമാനവാഹിനിക്കപ്പലുകളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ലോക്ക്ഹീഡ് മാര്‍ട്ടിന്റെ F-35 ലൈറ്റ്‌നിംഗ് II, മൂന്ന് പ്രാഥമിക വകഭേദങ്ങളില്‍ വരുന്ന, അഞ്ചാം തലമുറയിലെ, സിംഗിള്‍-എഞ്ചിന്‍ സ്റ്റെല്‍ത്ത് മള്‍ട്ടിറോള്‍ കോംബാറ്റ് വിമാനങ്ങളുടെ ശ്രേണിയില്‍പ്പെട്ട വിമാനം, റഡാര്‍ സംവിധാനങ്ങളെ കബളിപ്പിച്ച് ആക്രമണം നടത്താന്‍ സാധിക്കും.