കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഒരാളാണ് മരിച്ചത്.

ആദ്യം അൽ ഖുറെയ്ൻ മാർക്കറ്റിലെ ഒരു റെസ്റ്റോറന്റിലും സമീപത്തെ കടകളിലുമായിരുന്നു തീപിടിത്തം. അഞ്ച് പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇതിന് പിന്നാലെ ഫർവാനിയയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് പരുക്കേൽക്കുകയും കെട്ടിടത്തിന് ഭാഗിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. തീപിടിത്തങ്ങളുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.