കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി ജനവാസ മേഖലകളിൽ ഉൾപ്പെടെയുണ്ടായ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണമാണ് നടന്നതെന്ന് കീവ് മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി തൈമുർ കാച്ചെങ്‌കോ അറിയിച്ചു.
റഷ്യ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ നിരവധി മിസൈലുകൾ പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന പറയുന്നു. നഗരത്തിൽ വലിയ സ്ഫോടന ശബ്ദങ്ങളും പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചെങ്കിലും യുക്രെയ്ൻ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്ന് ട്രംപ് നിരാശ പ്രകടിപ്പിച്ചു.