ഓട്ടവ: പുതിയ കാനഡ-യുഎസ് വ്യാപാര കരാറിൽ ജൂലൈ 21-നകം എത്തിച്ചേരുമെന്ന് കരുതുന്നില്ലെന്ന് കാനഡയിലെ യുഎസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര. സമയപരിധി നിശ്ചയിക്കില്ലെന്നും സ്ഥിതിഗതികൾ കുഴപ്പത്തിലാണെന്ന് താൻ കരുതുന്നില്ലെന്നും പീറ്റ് ഹോക്സ്ട്ര പറഞ്ഞു. ഇരു രാജ്യങ്ങൾക്കും വ്യാപാരം കൂടുതൽ സ്വതന്ത്രവും, നീതിയുക്തവും, മികച്ചതുമാക്കുമെന്നും അദ്ദേഹം വ്യകത്മാക്കി.

ജൂലൈ 21-നകം പുതിയ കാനഡ-യുഎസ് വ്യാപാര കരാർ നിലവിൽ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും ആ സമയപരിധി പാലിച്ചില്ലെങ്കിൽ, കാനഡയുടെ വ്യാപാര പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു. അതേസമയം യുഎസ് ടെക് കമ്പനികൾക്ക് കാനഡ ചുമത്തിയ ഡിജിറ്റൽ സർവീസ് ടാക്സ് പിൻവലിച്ചതോടെയായിരുന്നു കാനഡയും അമേരിക്കയും പുതിയ വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും പുനരാരംഭിച്ചത്.