ഓട്ടവ: പാർലമെന്റ് ഹില്ലിൽ ഒഴിഞ്ഞുകിടക്കുന്ന ഡൗൺടൗൺ ബിൽഡിങ്ങിലെ ഓഫീസുകൾ അഭയാർത്ഥികൾക്ക് താൽക്കാലിക ഭവനമാക്കി മാറ്റി ഓട്ടവ സിറ്റി. നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഓഫീസുകൾ താൽക്കാലിക ഭവനങ്ങളാക്കി മാറ്റുന്നത് ഇതാദ്യമാണെന്ന് ഓട്ടവ മേയർ മാർക്ക് സട്ട്ക്ലിഫ് പറയുന്നു.

കാനഡയിലെ വ്യാപകമായ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇതൊരു സുപ്രധാന ചുവടുവയ്പ്പാണെന്നും മാർക്ക് സട്ട്ക്ലിഫ് പറഞ്ഞു. മോഡുലാർ ഭിത്തികൾ ഉപയോഗിച്ച് പ്രത്യേക മുറികൾ, ഓരോ മുറിക്കും കിടക്ക, അലമാരകൾ, കസേര, പൊതു അടുക്കളകൾ, മീറ്റിങ് റൂമുകൾ, ഓഫീസ് സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ താമസക്കാർക്ക് ലഭ്യമാകുമെന്ന് മേയർ വ്യകത്മാക്കി.
താൽക്കാലിക താമസവും ഓഫീസ് സ്ഥലവും ലഭിക്കുന്നത് ആളുകൾക്ക് തെരുവുകളിൽ കഷ്ടപ്പെടുന്നതിനുപകരം കാനഡയിൽ അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന് ഡൗൺടൗൺ സിറ്റി കൗൺസിലർ ഏരിയൽ ട്രോസ്റ്റർ പറഞ്ഞു.