ന്യൂഡൽഹി : ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി പറന്ന ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് യുഎസിന് നഷ്ടപ്പെട്ടതായി അനൗദ്യോഗിക റിപ്പോർട്ട്. ജൂൺ 21-ന് മിസൗറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽ നിന്ന് രണ്ട് സംഘങ്ങളായാണ് വിമാനങ്ങൾ പുറപ്പെട്ടത്.

ഇതിൽ ഏഴെണ്ണമടങ്ങുന്ന ആദ്യ സംഘം ഇറാന്റെ ഫോർദോ, നഥാൻസ്, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിൽ വിജയകരമായി ബോംബുകൾ വർഷിച്ച് സുരക്ഷിതമായി തിരിച്ചെത്തി. എന്നാൽ, ഇറാനെ കബളിപ്പിക്കാൻ പസഫിക് സമുദ്രം ലക്ഷ്യമാക്കി പറന്ന രണ്ടാം സംഘത്തിലെ വിമാനങ്ങൾ തിരിച്ചെത്തിയിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഡാറുകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ശേഷിയുള്ളതാണ് ബി-2 വിമാനങ്ങൾ. ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപറ്റിയ ഇസ്ഫഹാന്‍ തബ്രിസ് ഒഴികെയുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ പുനഃരാരംഭിച്ചിട്ടുണ്ട്.