കാൽഗറി: കാൽഗറി സ്റ്റാംപേഡ് പരേഡിൽ പങ്കെടുത്ത് പ്രധാനമന്ത്രി മാർക്ക് കാർണി. പ്രധാനമന്ത്രി എന്ന നിലയിൽ പരേഡിൽ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. വെള്ളിയാഴ്ച വൈകുന്നേരം എത്തിയ കാർണി റോഡിയോ ഗ്രൗണ്ട് സന്ദർശിക്കാനും, ആളുകളുമായി സംവദിക്കാനും, സെൽഫികൾ എടുക്കാനും മണിക്കൂറിലധികം ചെലവഴിച്ചു.

കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവും പരിപാടിയിൽ പങ്കെടുക്കും. കാനഡയിലെ എല്ലാ പ്രവിശ്യകളിലെ പ്രീമിയർമാരും പരിപാടിയുടെ ഭാഗമാകും. ലോകത്തെ ഏറ്റവും മികച്ച ഔട്ട്‌ഡോർ ഷോ എന്ന് വിളിക്കപ്പെടുന്നവയിൽ ഒന്നാണ് കാൽഗറി സ്റ്റാംപേഡ് പരേഡ്.10 ദിവസത്തെ പ്രദർശനത്തിൻ്റെ ആദ്യ ദിവസത്തെ പരേഡ് കാണാൻ ഏകദേശം മൂന്ന് ലക്ഷത്തോളം കാണികളാണ് തടിച്ചുകൂടിയത്.