മൺട്രിയോൾ: ഞായറാഴ്ച ഉച്ച മുതൽ സതേൺ കെബെക്കിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ്.മൺട്രിയോളിലും മോണ്ടെറെഗി, ലോറന്റൈഡ്സ്, ലനോഡിയർ, മൗറീസി എന്നീ പ്രദേശങ്ങളിലും ഹ്യുമിഡെക്സ് 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. കൂടാതെ അബിറ്റിബി-ടെമിസ്കാമിംഗുവിൽ ശനിയാഴ്ച വൈകുന്നേരം ശക്തമായ ഇടിമിന്നലിനും ചുഴലിക്കാറ്റിനും സാധ്യതയുള്ളതായും ഏജൻസി പറയുന്നു.

കനത്ത ചൂട് കാരണം ശരീരത്തിലെ ജലനഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.