വൻകൂവർ: സറേയിൽ പിക്കപ്പ് ട്രക്കും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ 132-ാം സ്ട്രീറ്റ് ആൻഡ് ക്രസന്റ് റോഡിലാണ് സംഭവം നടന്നത്. അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികനായ യുവാവ് മരിച്ചതായി സറേ പൊലീസ് സർവീസ് (എസ്‌പിഎസ്) അറിയിച്ചു.

ട്രക്ക് ഡ്രൈവർക്ക് പരുക്കേറ്റിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശം ഉള്ളവർ 604-599-0502 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.