റിയോ ഡി ജനീറ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. അതിർത്തി കടന്നുള്ള ഭീകരവാദത്തെ നേരിടുമെന്നും, ഭീകരർക്ക് സുരക്ഷിത താവളം നൽകുന്നവരെ എതിർക്കുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ഇന്ത്യക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.

ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തെയും, ഗാസയിലെ ഇസ്രയേൽ ആക്രമണത്തെയും ഉച്ചകോടി അപലപിച്ചു. ഇന്ത്യ കൂടി അംഗീകരിച്ച പ്രമേയത്തിലാണ് പരാമർശം.