ജറുസലേം : ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ 20 പേരും തെക്കൻ ഗാസയിലെ മുവാസിയിൽ 18 പേരുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഗാസ സിറ്റിയിൽ 25 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലുടനീളം 130 ലക്ഷ്യസ്ഥാനങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ഗാസയിലെ ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ കമാൻഡ് സെന്ററുകൾ, ലോഞ്ചറുകൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ, മറ്റ് താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നാണ് സൂചന. ഈ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.