മുംബൈ : പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സൈറസ് സഞ്ചരിച്ച മേഴ്സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ മിസ്ത്രിയടക്കം രണ്ടുപേര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന വഴിക്കാണ് അപകടമുണ്ടായത്.
2012 മുതല്‍ 2016 വരെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബറില്‍ സ്ഥാനത്തുനിന്ന് നീക്കി.