ടൊറന്റോ : ഇന്നലെ രാത്രി ടൊറന്റോ വെസ്റ്റ് എൻഡിൽ നടന്ന വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
വെസ്റ്റൺ റോഡിനും ലോറൻസ് അവന്യൂ വെസ്റ്റിനും സമീപം രാത്രി 11 മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് നിന്നും ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി നിരവധി പ്രദേശവാസികൾ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ടെത്തി. അയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
വെടിവെപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന മറ്റൊരാൾ വെടിയേറ്റ മുറിവുമായി അടുത്തുള്ള ആശുപത്രിയിൽ എത്തിയതായി പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായവർ ടൊറന്റോ പോലീസിനെ 416-808-2222 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സ് അജ്ഞാതമായി 416-222-8477 (TIPS) എന്ന നമ്പറിലോ www.222tips.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണം.