യുഎസിലെ മസാച്യുസെറ്റ്‌സിലെ ആപ്പിൾ സ്റ്റോറിൽ എസ്‌യുവി ഇടിച്ച് കയറി ഒരാൾ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഡെർബി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റോറിലാണ് അപകടം സംഭവിച്ചത്.
പോലീസ് അന്വേഷണം നടത്തി വരികയാണെന്നും ആസൂത്രിത ആക്രമണമാണോ എന്ന് പരിശോധിച്ച് വരുന്നതായും പ്ലൈമൗത്ത് ഡിസ്ട്രിക്റ്റ് അറ്റോർണി തിമോത്തി ക്രൂസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 10 പേരെ സൗത്ത് ഷോർ ഹോസ്പിറ്റലിലെ എമർജൻസി റൂമിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.