അമേരിക്കയില്‍ സ്‌കൂളുകളിലെ വെടിവയ്പ്പ് ഒരു തുടര്‍കഥയാവുന്നു. ടെക്‌സാസിലെ ഡാലസ് ഏരിയയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്പ്രിംഗ് ബ്രേക്കിന് വിദ്യാര്‍ത്തികള്‍ തിരികെ സ്‌കൂളിലേക്കെത്തിയ ആദ്യ ദിവസമാണ് വെടിവയ്പ്പുണ്ടായിരിക്കുന്നത്. രാവിലെ 6:55 ഓടെ സബര്‍ബന്‍ ആര്‍ലിംഗ്ടണിലെ ഒരു ഹൈസ്‌കൂള്‍ കാമ്പസില്‍ വെടിവയ്പ്പ് ആരംഭിച്ചതായി പോലീസും സ്‌കൂള്‍ ജില്ലാ അധികൃതരും പറഞ്ഞു.
വെടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായും ഒരു സ്ത്രീയെ മാരകമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആര്‍ലിംഗ്ടണ്‍ പോലീസ് മേധാവി അല്‍ ജോണ്‍സ് പറഞ്ഞു.
അതെസമയം പ്രതിയായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തതായി ജോണ്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ വെടിവെച്ചയാളുടെ പേര് വെളിപ്പെടുത്താന്‍ പോലീസ് മേധാവി വിസമ്മതിച്ചു. പ്രദേശത്തെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് വിദ്യാര്‍ത്ഥിയെ പാര്‍പ്പിച്ചിരിക്കുന്നത്.