എഡ്മിന്റൻ : 2024 വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി എഡ്മിന്റൻ ഇന്റർനാഷണൽ എയർപോർട്ടിൽ (YEG) നിന്ന് യുഎസിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്ക് നേരിട്ട് ഫ്ലൈറ്റ് പ്രഖ്യാപിച്ച് വെസ്റ്റ്‌ജെറ്റ്. നാഷ് വിൽ, സാൻ ഫ്രാൻസിസ്കോ, അറ്റ്‌ലാന്റ എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.

ഏപ്രിൽ 29 മുതൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ അറ്റ്‌ലാന്റയിലേക്ക് പ്രതിദിന സർവീസ് നടത്തും. ജൂൺ 20 മുതൽ എഡ്മിന്റനിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്ക് ആഴ്‌ചയിൽ അഞ്ച് ഫ്ലൈറ്റുകളും നാഷ് വില്ലിലേക്ക് ആഴ്ചയിൽ രണ്ടുതവണയും ആകും സർവീസ് നടത്തുക.

പുതിയ ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതിലൂടെ ആൽബർട്ടയിൽ ടൂറിസവും വ്യാപാര സാധ്യതകളും വർധിപ്പിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് വക്താവ് ഏഞ്ചല ഏവറി പറഞ്ഞു.