ഫ്രഞ്ച് മെഡിറ്ററേനിയന്‍ നഗരമായ മാര്‍സെയില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ വെടിവെപ്പില്‍ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഇരുപത് വയസ്സുള്ള ഒരു സ്ത്രീയും പുരുഷനും ആണ് കൊല്ലപ്പെട്ടത്. മക്‌ഡോണൾഡ്‌സിന്റെ കാര്‍ പാര്‍ക്കിംഗില്‍ അഞ്ച് പേര്‍ അവരുടെ വാഹനത്തിലിരിക്കുമ്പോഴാണ് സംഭവം. മറ്റൊരു വാഹനം ഇവരുടെ കാറിന് സമീപം നിര്‍ത്തുകയും വെടിവയ്ക്കുകയുമായിരുന്നെന്ന് സിറ്റി ചീഫ് പ്രോസിക്യൂട്ടര്‍ നിക്കോളാസ് ബെസ്സോണ്‍ പറഞ്ഞു.
പിന്നിലിരുന്ന മൂന്ന് യാത്രക്കാരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാര്‍ക്കും തെക്കന്‍ നഗരമായ ടൗലോണിന് ചുറ്റുമുള്ള പ്രദേശത്ത് മയക്കുമരുന്ന് വ്യാപാരത്തിലും അക്രമത്തിലും പങ്കുണ്ട്. അതേസമയം സ്ത്രീകള്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലായിരുന്നുവെന്ന് ബെസോണ്‍ പറഞ്ഞു. ഫ്രാന്‍സിലെ രണ്ടാമത്തെ വലിയ നഗരത്തിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നായ മാര്‍സെയില്‍ രാത്രി 11:00 ന് ആണ് വെടിവയ്പ്പ് നടന്നത്. കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് അന്വേഷണം നടത്തിവരികയാണ്. മുറിവേറ്റവരില്‍ നെഞ്ചില്‍ വെടിയുണ്ടകള്‍ പതിച്ച 29 വയസ്സുകാരന്റെ നില ഗുരുതരമാണ്, അതേസമയം സ്ത്രീകളില്‍ ഒരാളുടെ തള്ളവിരല്‍ നഷ്ടപ്പെട്ടു.